വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും ആയിരക്കണക്കിന് പൊതുജനങ്ങളും അന്തിമോപചാരമർപ്പിക്കാൻ എത്തി. 

കോട്ടയം: പൊതുപ്രവർത്തകനായിരുന്ന ഡിജോ കാപ്പൻ ഇനി ഓർമ്മ. വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച ഡിജോ കാപ്പന്റെ സംസ്ക്കാരം കഴിഞ്ഞു. മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സംസ്കാര ശുശ്രൂഷകൾക്ക് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാർമികത്വം വഹിച്ചു. മന്ത്രി വി എൻ വാസവൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ ഡീൻ കുര്യാക്കോസ് ആന്റോ ആന്റണി, ജോസ് കെ മാണി, എംഎൽഎമാർ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും ആയിരക്കണക്കിന് പൊതുജനങ്ങളും അന്തിമോപചാരമർപ്പിക്കാൻ എത്തി.

Add Asianetnews as a Preferred SourcegooglePreferred

അന്തരിച്ച പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍റെ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചു | Dijo Kappan | Pala