കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമർപിച്ചു. കേസിൽ തന്നെ കള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പ്രതിചേർത്തതെന്നാണ് ദിലീപിന്‍റെ വാദം.   യഥാർത്ഥ സത്യം പുറത്തുവരാൻ കേരള പൊലീസിന് പുറത്തുള്ള ഏജൻസി കേസ് അന്വേഷിക്കണമെന്നും ദിലീപ് ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.  

ഹർജി തീർപ്പാക്കുന്നത് വരെ വിചാരണ നടപടി തടയണം എന്നും ദിലീപ് ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ല. കേസിലെഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയത്. തന്‍റെ ഭാഗം കേട്ടിരുന്നില്ലെന്നും ദിലീപ് പറയുന്നു.   നേരെത്തെ സിംഗിൾ ബഞ്ച് ദിലീപിന്‍റെ ഹർജി തള്ളിയിരുന്നു.