ഓണാഘോഷത്തിൽ പങ്കെടുത്ത ജീവനക്കാരുടെ പേരും തസ്തികയും സമർപ്പിക്കാനാണ് ഡിഎംഒയോട് ഡയറക്ടർ ആവശ്യപ്പെട്ടത്. 

കോഴിക്കോട്: കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിലെ ഓണാഘോഷത്തിൽ വിശദീകരണം തേടി ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടർ. സർക്കാർ തലത്തിൽ ഓണാഘോഷം പാടില്ലെന്ന ഉത്തരവ് ലംഘിച്ചതിൻ്റെ പേരിലാണ് നടപടി. ഓണാഘോഷത്തിൽ പങ്കെടുത്ത ജീവനക്കാരുടെ പേരും തസ്തികയും സമർപ്പിക്കാനാണ് ഡിഎംഒയോട് ഡയറക്ടർ ആവശ്യപ്പെട്ടത്. ആശുപത്രി സൂപ്രണ്ടിൻ വിശദീകരം തേടണമെന്നും ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. അത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു എന്നിവയാണ് വിശദീകരണത്തിന് കാരണം. 

Asianet News Live | Sitaram Yechury | സീതാറാം യെച്ചൂരി | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്