അന്ന് രണ്ട് ഗ്രൂപ്പ് എങ്കിൽ ഇപ്പോൾ അഞ്ച് ഗ്രൂപ്പാണ്. അതിൽ മാറ്റം വരണമെന്നും വി എം സുധീരൻ പറഞ്ഞു. 

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള കാരണം തുറന്നു പറഞ്ഞ് വി എം സുധീരൻ. 2016 ലെ സ്ഥാനാർഥി നിർണയത്തിലുള്ള വിയോജിപ്പാണ് എല്ലാ സ്ഥാനങ്ങളും ഉപക്ഷിക്കാനുള്ള കാരണമെന്ന് സുധീരൻ വ്യക്തമാക്കി. അത് പുറത്തു പറഞ്ഞില്ലന്നേയുള്ളൂ. അന്ന് രാജി വയ്ക്കാനുള്ള കാരണത്തിലൊരു മാറ്റവും വന്നിട്ടില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു. അന്ന് രണ്ട് ഗ്രൂപ്പ് എങ്കിൽ ഇപ്പോൾ അഞ്ച് ഗ്രൂപ്പാണ്. അതിൽ മാറ്റം വരണമെന്നും വി എം സുധീരൻ പറഞ്ഞു. പ്രസ്ഥാനത്തിനൊപ്പം എന്നുമുണ്ടാവും. കോൺഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും സുധീരൻ വ്യക്തമാക്കി.

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News