പ്രതിപക്ഷ നേതാവ് വിഡി.സതീശൻ ,കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ,യുഡിഎഫ് കണ്‍വീനർ എംഎം ഹസൻ,ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല എന്നിവരാകും ചർച്ച നടത്തുക. 

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടന സംബന്ധിച്ച ചർച്ചകൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. കെപിസിസി ഭാരവാഹികളുടെ എണ്ണവും ഡിസിസി പുനസംഘടനയുമാകും പ്രധാന അജണ്ട. പ്രതിപക്ഷ നേതാവ് വിഡി.സതീശൻ ,കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ,യുഡിഎഫ് കണ്‍വീനർ എംഎം ഹസൻ,ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല എന്നിവരാകും ചർച്ച നടത്തുക. നിയമസഭാ സമ്മേളനത്തിന് ശേഷം നേതാക്കൾ ദില്ലിക്ക് പോകും. ദില്ലി ചർച്ചകൾക്ക് മുമ്പ് കേരളത്തിൽ പ്രാഥമിക ധാരണയിലെത്താനാണ് നീക്കം. മുഴുവൻ ഡിസിസികളും അഴിച്ചുപണിയാനാണ് ധാരണ

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona