പരിക്കേറ്റെന്ന പരാതിയുമായി നാല് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തന്നെയാണ് ചെയര്‍മാനെ തളളിയിട്ടതെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

ആലപ്പുഴ: കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭയുടെ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടി മറ്റൊരു വാര്‍ഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഇരുകൂട്ടരും തമ്മിലുളള കയ്യാങ്കളിയിലേക്ക് നീങ്ങിയത്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍മാന്‍ ശരത് ലാല്‍ ബെല്ലാരിയെ തളളി താഴെയിട്ടെന്ന് യുഡിഎഫ് ആരോപിച്ചു. പരിക്കേറ്റെന്ന പരാതിയുമായി നാല് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തന്നെയാണ് ചെയര്‍മാനെ തളളിയിട്ടതെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming