കൊച്ചി: മലങ്കര അസോസിയേഷൻ ചേരും മുന്‍പേ തന്നെ യാക്കോബായ സഭയിൽ സൂനഹദോസ് ചേർന്ന് മെത്രാപ്പൊലീത്തൻ ട്രസ്റ്റിയെ തീരുമാനിച്ചത് സംബന്ധിച്ച് പാത്രയർക്കീസ് ബാവ വിശദീകരണം തേടി. ദമാസ്കസിൽ നിന്നാണ് സഭയിലെ എല്ലാ മെത്രാൻമാർക്കുമായി കത്തയച്ചിരിക്കുന്നത്.

വിശ്വാസികളുടെ പ്രതിനിധികളടക്കം ചേർന്ന് തെരഞ്ഞെടുക്കേണ്ട മെത്രാപ്പൊലീത്തൻ ട്രസ്റ്റിയെ ബിഷപ്പുമാർ മാത്രമുളള സൂനഹദോസ് യോഗം സമവായത്തിലൂടെയാണോ തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കണമെന്നാണ് നി‍ർദേശം. ഇതു സംബന്ധിച്ച് യാക്കോബായ സഭയിലെ ചില മെത്രാൻമാർതന്നെ സഭാ തലവനായ പാത്രയർക്കീസ് ബാവയ്ക്ക് കത്തയച്ച സാഹചര്യത്തിലാണ് നടപടി.  

വരുന്ന 28ന് എറണാകുളം പുത്തൻകുരിശിൽ മലങ്കൻ അസോസിയേഷൻ  യോഗം ചേരാനിരിക്കേയാണ് ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസിനെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി സൂനഹദേസ് തെരഞ്ഞെടുത്തത്.