നെയ്യാർ ഡാമിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് തമ്മിൽത്തല്ല് ഉണ്ടായത്. ഇന്നലെ അർധരാത്രിയോടെയാണ് കൂട്ടയടി നടന്നത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‍യു ക്യാമ്പിൽ കൂട്ടത്തല്ല്. നെയ്യാർ ഡാമിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് തമ്മിൽത്തല്ല് ഉണ്ടായത്. ഇന്നലെ അർധരാത്രിയോടെയാണ് കൂട്ടയടി നടന്നത്. രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു. കൂട്ടത്തല്ലില്‍ നിരവധി ഭാരവാഹികൾക്ക് പരിക്കേറ്റു.

സംഭവത്തില്‍ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കെപിസിസി പ്രസിഡന്റിന്റെ നിർദേശം. കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു ,എം എം നസീർ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എകെ ശശി എന്നിവർക്കാണ് അന്വേഷണ ചുമതല.

Also Read: മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; കൊല്ലത്ത് സുഹൃത്തിന്‍റെ ഭാര്യയെ മർദ്ദിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്