Asianet News MalayalamAsianet News Malayalam

ഭാര്യമാർക്കായി പെൻഷൻ വീതിച്ച് നല്‍കണമെന്ന് ജീവനക്കാരന്‍റെ ആവശ്യം; സുപ്രധാന നിലപാടുമായി സംസ്ഥാന സർക്കാര്‍

മുൻ ജീവനക്കാരൻ സമർപ്പിച്ച ഹർജിയിൽ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സർക്കാരിന്റെ വിശദീകരണം

distribute pension for wives equally govt official demand kerala government decision btb
Author
First Published Sep 15, 2023, 9:58 PM IST

പാലക്കാട്: രണ്ട് ഭാര്യമാർക്കായി കുടുംബ പെൻഷൻ വീതിച്ച് നൽകാനാവില്ലെന്ന് സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. സർവീസിൽ നിന്നും വിരമിച്ച സർക്കാർ ജീവനക്കാർക്കും കേരള സർവീസ് റൂൾസ് ചട്ടങ്ങൾ ബാധകമാണെന്ന് സർക്കാർ അറിയിച്ചു.  തന്‍റെ മരണ ശേഷം ലഭിക്കുന്ന കുടുംബ പെൻഷൻ ആദ്യ ഭാര്യയ്ക്കും രണ്ടാം ഭാര്യയ്ക്കുമായി 50 ശതമാനം വീതിച്ച് നൽകണമെന്ന മുൻ ജീവനക്കാരന്‍റെ ആവശ്യമാണ് സർക്കാർ തള്ളിയത്. 

മുൻ ജീവനക്കാരൻ സമർപ്പിച്ച ഹർജിയിൽ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സർക്കാരിന്റെ വിശദീകരണം. 2022 ഫെബ്രുവരിയിൽ താൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകിയെങ്കിലും അത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചതായി പരാതിക്കാരനായ എം. ഷംസുദ്ദീൻ പറഞ്ഞു.  തന്റെ ആദ്യഭാര്യ സർവീസിൽ  ഉണ്ടായിരുന്നതുകൊണ്ട് പെൻഷൻ ലഭിക്കുന്നുണ്ടെന്നും ഇതിന് പുറമെയാണ് ഫാമിലി പെൻഷൻ ലഭിക്കേണ്ടതെന്നും പരാതിയിൽ പറയുന്നു.

വിരമിച്ച ജീവനക്കാർക്ക് കെ എസ് ആർ ബാധകല്ലെന്നും പരാതിയിലുണ്ട്. തുടർന്ന് കമ്മീഷൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും റിപ്പോർട്ടു വാങ്ങി. കെഎസ്ആർ ഭാഗം II 2 (a) പ്രകാരം ഭാവിയിൽ നല്ല പെരുമാറ്റം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പെൻഷൻ നൽകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.  ഒരു സർക്കാർ ജീവനക്കാരൻ ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോൾ വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം  കഴിക്കാൻ പാടില്ല.  

പെൻഷൻ പേയ്മെന്റ് ഓർഡിറിൽ ഫാമിലി പെൻഷനായി അക്കൗണ്ടന്‍റ് ജനറൽ നോമിനേറ്റ് ചെയ്തവർക്കാണ് ഫാമിലി പെൻഷൻ അനുവദിക്കുന്നത്.  നിയമപരമായി വിവാഹം കഴിച്ചവർക്ക് മാത്രമേ ഫാമിലി പെൻഷന് അർഹതയുള്ളൂ. സർവീസിൽ നിന്നും വിരമിച്ചവർക്ക് ആരെയും നോമിനേഷൻ നൽകി പിൻഗാമിയാക്കാമെന്ന പരാതിക്കാരന്‍റെ വാദം നിലനിൽക്കില്ലെന്നും സർക്കാർ അറിയിച്ചു. റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം! ടിക്കറ്റ് നിരക്ക് ആരംഭിക്കുക പൂജ്യത്തിൽ, വൻ ഡിസ്ക്കൗണ്ടുമായി എയർലൈൻസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios