Asianet News MalayalamAsianet News Malayalam

കിനാലൂരിലെ അനധികൃത ഖനനം; ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നു

റവന്യു മന്ത്രി ജൂലൈ 29ന് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ ഇതുവരെയും നല്‍കിയില്ല. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്.

district administration is delaying the report on illegal mining in Kinallur
Author
Kozhikode, First Published Aug 2, 2019, 9:27 AM IST

കോഴിക്കോട്: കിനാലൂരിലെ അനധികൃത ഖനനത്തില്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നു.  റവന്യു മന്ത്രി ജൂലൈ 29ന് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ ഇതുവരെയും നല്‍കിയില്ല. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്.

തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വൈകുന്നതുകൊണ്ടാണ് നടപടിക്രമത്തില്‍ താമസം നേരിടുന്നതെന്നാണ് ജില്ലാ കളക്ടറുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍, വാര്‍ത്ത വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അനധികൃത ഖനനം നടക്കുന്ന സ്തലം സന്ദര്‍ശിക്കാനോ പരിശോധന നടത്താനോ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല. കിനാലൂരിലെ അനധികൃത ക്വാറി ഉടമകളും റവന്യു ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ബന്ധം മൂലമാണ് റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.

കിനാലൂര്‍ എസ്റ്റേറ്റില്‍ തോട്ടമായി നിലനിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവിട്ട  ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നത് 15 പാറമടകളും രണ്ട് ചെങ്കല്‍ ക്വാറികളുമാണ്. ഖനനത്തിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നാണ് റവന്യൂ-പഞ്ചായത്ത് അധികൃതര്‍ ആവര്‍ത്തിച്ചു പറയുന്നത്. 

ഈ ഭൂമി റബര്‍ കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്നാണ് നിയമം. ഭൂമി തരം മാറ്റിയെന്നറിഞ്ഞാല്‍  ഉടന്‍ റവന്യു ഉദ്യോഗസ്ഥര്‍ പരിശോധിച്ച് രജിസ്ട്രേഷന്‍ റദ്ദാക്കണം. തുടര്‍ന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ താലൂക്ക് ലാന‍്റ് ബോര്ഡ് കേസെടുത്ത് മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്നും ചട്ടമുണ്ട്.

Follow Us:
Download App:
  • android
  • ios