Asianet News MalayalamAsianet News Malayalam

ജിഷയുടെ കുടുംബത്തിനുള്ള സഹായധനം പൂർണ്ണമായി കൈമാറിയതായി ജില്ലാ ഭരണകേന്ദ്രം

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ കുടുംബത്തിനുള്ള സഹായധനം പൂർണ്ണമായി കൈമാറിയതായി ജില്ലാ ഭരണകേന്ദ്രം അറിയിച്ചു

district administration said that the assistance to Jishas family has been handed over in full
Author
Kerala, First Published Sep 14, 2020, 9:16 PM IST

പെരുമ്പാവൂർ: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ കുടുംബത്തിനുള്ള സഹായധനം പൂർണ്ണമായി കൈമാറിയതായി ജില്ലാ ഭരണകേന്ദ്രം അറിയിച്ചു.   2016 ഏപ്രിൽ 28നായിരുന്നു ജിഷ കൊല്ലപ്പെട്ടത്. ജിഷയുടെ കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച സഹായനിധിയിലെ പണമടക്കം സഹായം പൂർണ്ണമായും കുടുംബത്തിന് കൈമാറിയതായാണ് ജില്ലാ ഭരണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

സർക്കാർ അനുവദിച്ച 20 ലക്ഷം രൂപയും പൊതുജനങ്ങൾ സംഭാവന നൽകിയ തുകയും ചേർത്ത് 40,18,909 രൂപയാണ് സഹായനിധിയിൽ ഉണ്ടായിരുന്നത്.  ജില്ലാ കളക്ടറുടേയും ജിഷയുടെ അമ്മ കെകെ രാജേശ്വരിയുടേയും പേരിൽ എസ്ബിഐയുടെ പെരുമ്പാവൂർ ബ്രാഞ്ചിൽ ജോയിൻ്റ് അക്കൗണ്ട് തുറന്നാണ് സഹായനിധി രൂപീകരിച്ചിരുന്നത്. 12 തവണകളായി ഈ അക്കൗണ്ടിലെ തുക പിൻവലിച്ച് കെ.കെ.രാജേശ്വരിക്ക് നൽകി.

2016 ജൂൺ 3-  25,000, 2016 ജൂൺ 4 - 5 ലക്ഷം, 2016 ജൂൺ 23- 3 ലക്ഷം, 2016 ജൂലൈ 18 - 3,36,309, 2016 ജൂലൈ 18 - 1,345, 2016 ഓഗസ്റ്റ് 16- 1,12,000, 2016 ഓഗസ്റ്റ് 16- 16 ലക്ഷം, 2019 ഏപ്രിൽ 12-2.5 ലക്ഷം, 2019 ഏപ്രിൽ 29- 1 ലക്ഷം, 2019 ജൂലൈ 26 - 2.5 ലക്ഷം, 2019 ഓഗസ്റ്റ് 6- 1.5 ലക്ഷം, 2019 സെപ്റ്റംബർ - 3,94,255 എന്നിങ്ങനെയാണ് പണം പിൻവലിച്ചത്. സഹായനിധി സംബന്ധിച്ച വിവരങ്ങൾ കെകെ രാജേശ്വരിക്ക് കൈമാറി. തുക പൂർണ്ണമായും രാജേശ്വരിക്ക് നൽകിയ ശേഷം അക്കൗണ്ട് അവസാനിപ്പിച്ചതായും ജില്ലാ ഭരണകേന്ദ്രം അറിയിച്ചു.

Follow Us:
Download App:
  • android
  • ios