Asianet News MalayalamAsianet News Malayalam

കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് കൊവിഡ്; ജില്ലയില്‍ ഇന്ന് 100 കേസുകള്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറും വിദേശത്തുനിന്നു വന്ന നാലു പേരും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്ന നാലു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. 
 

doctor in kottayam medical college tested covid positive
Author
Kottayam, First Published Aug 16, 2020, 6:41 PM IST

കോട്ടയം: കോട്ടയം ജില്ലയില്‍ നൂറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ഇതില്‍ 90 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറും വിദേശത്തുനിന്നു വന്ന നാലു പേരും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്ന നാലു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. 

കോട്ടയം മുനിസിപ്പാലിറ്റിയില്‍ 19 പേര്‍ക്കും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ 18 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. വിജയപുരം-7, അതിരമ്പുഴ-6, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, പാറത്തോട് -4 വീതം, ആര്‍പ്പൂക്കര, തലയാഴം, തൃക്കൊടിത്താനം- 3 വീതം എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മറ്റു സ്ഥലങ്ങള്‍.

ജില്ലയില്‍ 61 പേര്‍ രോഗമുക്തരായി. നിലവില്‍ 623 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതുവരെ 2084 പേര്‍ക്ക്  രോഗം ബാധിച്ചു. 1458 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 138 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 117 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 32 പേരും ഉള്‍പ്പെടെ 287 പേര്‍ പുതിയതായി ക്വാറന്‍റീനില്‍ പ്രവേശിച്ചു. ജില്ലയില്‍ ആകെ 9871 പേര്‍ ക്വാറന്‍റീനില്‍ കഴിയുന്നുണ്ട്.

Follow Us:
Download App:
  • android
  • ios