സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്തു. തന്നെ കടിക്കാൻ വന്നപ്പോൾ ചെയ്തതെന്നാണ് ഷാബുവിന്റെ വിശദീകരണം. 

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ തെരുവുനായയെ നടുറോഡിൽ കെട്ടിവലിച്ചു ക്രൂരത. കട്ടപ്പന സ്വദേശി ഷാബുവാണ് നായയെ കെട്ടിവലിച്ചത്.
സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്തു. തന്നെ കടിക്കാൻ വന്നപ്പോൾ ചെയ്തതെന്നാണ് ഷാബുവിന്റെ വിശദീകരണം. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ഡിസംബര്‍ മാസം നെടുമ്പാശേരി അത്താണിക്ക് സമീപം ചാലയ്ക്ക എന്ന സ്ഥലത്തും സമാനമായ സംഭവം നടന്നിരുന്നു. നായയുടെ കഴുത്തിൽ കയർ‍ കുരുക്കിയ ശേഷം റോഡിലൂടെ കാറിൽ കെട്ടിവലിച്ച് ഏതാണ്ട് അറുന്നൂറ് മീറ്ററോളം ദൂരമാണ് ചാലാക്ക സ്വദേശിയായ യൂസഫ് സഞ്ചരിച്ചത്. മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത കാണിച്ച ഇയാളുടെ വാഹനം തടഞ്ഞുനിർത്തി നാട്ടുകാരാണ് കാറിൽ കെട്ടിവലിച്ച നായയെ രക്ഷിച്ചത്. കുടുംബത്തിന് ഇഷ്ടമില്ലാത്തതിനാൽ നായയെ ഉപേക്ഷിക്കാൻ ശ്രമിച്ചതാണെന്നായിരുന്നു യൂസഫിന്‍റെ മൊഴി.