തിരുവനന്തപുരം: ഡോളർ കടത്തുകേസിൽ യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോൺസുൽ ജനറലിന്റെയും അറ്റാഷെയുടെയും ഡ്രൈവർമാരെയാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. കമ്മീഷനായി കിട്ടിയ പണം കോൺസുലേറ്റ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനാണ് ഇവരെ വിളിപ്പിച്ചിരിക്കുന്നത്.