പൊലീസിൽ നിന്നാണ് ഇങ്ങനെയൊരു വ്യക്തിയുടെ പേര് കേൾക്കുന്നതെന്ന് പിആർഒ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

കൊച്ചി: കളമശ്ശേരി സ്ഫോടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കൊച്ചി സ്വദേശി ‍ഡൊമിനിക് മാർട്ടിൻ യഹോവ സാക്ഷി പ്രവർത്തകൻ അല്ലെന്ന് യഹോവ സാക്ഷി വിശ്വാസി കൂട്ടായ്മയുടെ അം​ഗവും പ്രാർത്ഥനായോ​ഗത്തിന്റെ സംഘാടകനും പിആർഒയും ആയ ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്.

പൊലീസിൽ നിന്നാണ് ഇങ്ങനെയൊരു വ്യക്തിയുടെ പേര് കേൾക്കുന്നതെന്ന് പിആർഒ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 'തമ്മനം സ്വദേശിയെന്നാണ് ഇയാൾ അവകാശപ്പെട്ടത്. അവിടെയുള്ള പ്രാദേശികമായ സഭാം​ഗങ്ങളുമായി സംസാരിച്ചപ്പോള്‍ അവിടുത്തെ സഭയിൽ അങ്ങനെയൊരാളില്ലെന്നാണ് അവർ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇയാൾ ബൈബിൾ പഠിച്ചിരുന്നുവെന്നും ഏതാനും മീറ്റിം​ഗുകളിൽ പങ്കെടുത്തിരുന്നുവെന്നും അവർ പറഞ്ഞു. കഴിഞ്ഞ 4 വർഷമായി ഇതിലൊന്നും പങ്കെടുക്കാറില്ലെന്നായിരുന്നു അവരിൽ നിന്നും അറിയാൻ സാധിച്ചിരുന്നത്. അതിനാൽ ഇയാൾ യഹോവ സാക്ഷികളുടെ സജീവ പ്രവർത്തകനായിരുന്നു എന്ന് പറയാൻ സാധിക്കില്ല.' പിആർഒ ശ്രീകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

ഡൊമനിക് മാർട്ടിൻ യഹോവ സാക്ഷി സജീവ പ്രവർത്തകനല്ലെന്ന് പിആർഒ ശ്രീകുമാർ