കാസർകോട്: കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിനായി സിബിഐ ഇന്നെത്തും. കല്യോട്ടെ സംഭവ സ്ഥലം സിബിഐ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കും. കൊല്ലപ്പെട്ട കൃപേഷിൻ്റേയും ശരത് ലാലിൻ്റേയും കുടുംബാംഗങ്ങളുടെ മൊഴിയെഴുക്കാനും സാധ്യതയുണ്ട്. 

സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവച്ചിട്ടും കേസുമായി ബസപ്പെട ഫയലുകൾ കൈമാറാൻ ക്രൈംബ്രാഞ്ച് തയ്യാറായിരുന്നില്ല. പിന്നീട് സിബിഐ അന്യേഷണത്തിനെതിരെ  സുപ്രീംകോടതിയിൽ സർക്കാർ നൽകിയ ഹർജി തള്ളിയതോടെയാണ് കേസ് ഫയലുകൾ കൈമാറാൻ തയ്യാറായത്.