കഴിഞ്ഞ നാല് ദിവസമായി അമ്മയും കുഞ്ഞും വീടിന്റെ വരാന്തയിലാണ് കഴിയുന്നത്. പ്രസവശേഷം ഭർതൃ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിന്റെ ക്രൂരത. 

പാലക്കാട്: പാലക്കാട് ധോണിയിൽ യുവാവ് ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി. സ്ത്രീധനത്തിന്റെ പേരിലാണ് പീഡനം. പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭർത്താവ് പുറത്താക്കിയത്. 

കഴിഞ്ഞ നാല് ദിവസമായി അമ്മയും കുഞ്ഞും വീടിന്റെ വരാന്തയിലാണ് കഴിയുന്നത്. പ്രസവശേഷം ഭർതൃ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിന്റെ ക്രൂരത. ഭർത്താവ് മനു കൃഷ്ണന് എതിരെ ഗാർഹിക പീഡന നിയമപ്രകാരം കേസ് എടുത്തെന്ന് പൊലീസ് അറിയിച്ചു. 

അതേസമയം, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നാണ് മനു കൃഷ്ണന്റെ പ്രതികരണം. തന്നെയും കുടുംബത്തെയും മനപ്പൂർവ്വം അവഹേളിക്കാൻ ആണ് ശ്രമം നടക്കുന്നതെന്നും മനു ആരോപിച്ചു.

updating.....


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona