Asianet News MalayalamAsianet News Malayalam

സിഐടിയു സംസ്ഥാന സമിതിയില്‍ നിന്നും എ.സമ്പത്തിനെ ഒഴിവാക്കി: ജില്ലയിലെ വിഭാഗീയത മൂലമെന്ന് സൂചന

എ.സമ്പത്തിനെ കൂടാതെ കല്ലറ മധുവിനേയും സിഐടിയു സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള സംസ്ഥാന സമിതിയില്‍ നിന്നും ഇവരെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്.  

dr a Sampath Removed from CITU State Committee
Author
Thiruvananthapuram, First Published Dec 19, 2019, 8:43 PM IST

തിരുവനന്തപുരം: മുന്‍ എംപിയും ദില്ലിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയുമായ ഡോ.എ. സമ്പത്തിനെ സിഐടിയു സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. എ.സമ്പത്തിനെ കൂടാതെ കല്ലറ മധുവിനേയും സിഐടിയു സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള സംസ്ഥാന സമിതിയില്‍ നിന്നും ഇവരെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്.  ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സിപിഐടിയു സംസ്ഥാന സമിതി പുനസംഘടിപ്പിച്ചത്. നിലവില്‍ സിഐടിയു ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ് എ.സമ്പത്ത്. തിരുവനന്തപുരം ജില്ലയിലെ വിഭാഗീയതയാണ് സമ്പത്തിനെ ഒഴിവാക്കിയതിന് പിന്നിലെന്നാണ് സൂചന. 
 

Follow Us:
Download App:
  • android
  • ios