Asianet News MalayalamAsianet News Malayalam

മദ്യനിരോധന സമിതി അധ്യക്ഷന്‍ ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്‌കോപ്പ അന്തരിച്ചു

ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്‌കോപ്പ അന്തരിച്ചു.  ഹൃദയസ്തംഭനം മൂലം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Dr jacob mannaraprayil cor episcopa passed way
Author
Aluva, First Published May 14, 2019, 11:21 AM IST

കൊച്ചി: മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്‌കോപ്പ അന്തരിച്ചു. 74 വയസായിരുന്നു.  ഹൃദയസ്തംഭനം മൂലം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈദിക പoനം പൂർത്തിയാക്കിയ ശേഷം വിവിധ സഭാ ചുമതലകൾ വഹിച്ച ഫാ.ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ അരനൂറ്റാണ്ടായി സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്നു. 

സഭാതർക്കം രൂക്ഷമായിരുന്ന 1970 മുതൽ നാലു പതിറ്റാണ്ടോളം ആലുവതൃക്കുന്നത്ത് സെമിനാരിയുടെ മാനേജർ, വികാരി എന്നീ തസ്തികളിൽ സേവനമനുഷ്ടിച്ചു.  സാമൂഹിക സാമുദായിക മേഖലകളിലെ വിശിഷ്ട സേവനത്തിന് ഗ്രേസ് ഷെവലിയാാർ , ജസ്റ്റിസ് വിതയത്തിൽ അവാർഡ്, തുടങ്ങിയവ നേടിയിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച നടക്കും.

Follow Us:
Download App:
  • android
  • ios