ഇതിനിടെ യു ഡി എഫിനെ പരിഹസിച്ച് ജോസ് കെ മാണി രംഗത്തെത്തി. തൃക്കാക്കരയിൽ യു ഡി എഫ് പകച്ച് നിൽക്കുകയാണ്. തൃക്കാക്കരയിൽ ഇടത് വിജയം ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.
തൃക്കാക്കര: തൃക്കാക്കരയിൽ (thrikkakara) ഇടതുപക്ഷത്തിന് (ldf) വൻ വിജയമുണ്ടാകുമെന്ന് മന്ത്രി പി.രാജീവ് (p rajeev). അതേസമയം, യുഡിഎഫും ട്വന്റി ട്വന്റിയും തമ്മിൽ അഡ്ജെസ്റ്റ്മെന്റാണെന്ന പി വി ശ്രീനിജൻ എം എൽ എയുടെ വിവാദ പരാമർശത്തെ ഏറ്റെടുക്കാൻ സി പി എം തയാറായില്ല. രാഷ്ട്രീയ നിലപാട് പറയേണ്ടത് പാർട്ടി നേതൃത്വമാണ്. രാഷ്ട്രയ പാർട്ടികളുമായി അടുപ്പമില്ലാത്ത ആളുകളാണ് ആം ആദ്മിക്കും ട്വന്റി ട്വന്റിക്കും വോട്ട് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ അവരുടെ നാച്ചുറൽ ചോയ്സ് ഡോ ജോ ജോസഫ് ആണ്. വികസനത്തിന് എതിരെ നിൽക്കുന്നവരുടെ ഒപ്പം മണ്ഡലത്തിലെ വോട്ടർമാർ നിൽക്കില്ലെന്നും പി രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃക്കാക്കരയിൽ എന്നല്ല എല്ലാ തെരഞ്ഞെടുപ്പിലും ജയിക്കാനാണ് സി പി എം മൽസരിക്കുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തും. പിബി അംഗങ്ങൾക്കുള്ള ചുമതല സംബന്ധിച്ച് യോഗം ചർച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു
ഇതിനിടെ യു ഡി എഫിനെ പരിഹസിച്ച് ജോസ് കെ മാണി രംഗത്തെത്തി. തൃക്കാക്കരയിൽ യു ഡി എഫ് പകച്ച് നിൽക്കുകയാണ്. തൃക്കാക്കരയിൽ ഇടത് വിജയം ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.
