Asianet News MalayalamAsianet News Malayalam

​Infant Death : ഫണ്ട് അനുവദിച്ചില്ല; ഉപകരണങ്ങൾ നൽകിയില്ല;കത്തുപോലും അവ​ഗണിച്ചെന്ന് ഡോ.പ്രഭുദാസ്

വാർഡ് പ്രവർത്തന ക്ഷമമാകാതെ  കഴിഞ്ഞ സർക്കാരിൻ്റെ അവസാന കാലത്ത് ഉദ്ഘാടനം നടത്തിയെന്നും പ്രഭുദാസ് സർക്കാരിലേക്ക് നൽകിയ കത്തിൽ പറയുന്നു

dr prabhudas against govt
Author
Attappadi, First Published Dec 6, 2021, 9:59 AM IST

അട്ടപ്പാടി: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി (kittathara teribal specilaty hospital)സൂപ്രണ്ടിൻ്റെ(suprend) കത്ത് അവഗണിച്ച് ആരോഗ്യ വകുപ്പ്. മാതൃശിശു വാർഡ് പ്രവർത്തന സജ്ജമാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ഡോ. പ്രഭുദാസ് കത്ത് നൽകിയത് രണ്ട് തവണയാണ്. എന്നാൽ ഈ കത്ത് സർക്കാർ പരി​ഗണിച്ചില്ല. 
നാലാം നിലയിലെ വാർഡിലേക്ക് ലിഫ്റ്റ് നിർമ്മിക്കാൻ ഫണ്ട് തേടിയത് കഴിഞ്ഞ മാർച്ചിൽ. എന്നാൽ അതും അവ​ഗണിച്ചു.

അനുബന്ധ ഉപകരണങ്ങൾക്കായി കഴിഞ്ഞ സെപ്തംബറിൽ കത്ത് നൽകി.അതിലും നടപടി ഉണ്ടായില്ല. വാർഡ് പ്രവർത്തന ക്ഷമമാകാതെ  കഴിഞ്ഞ സർക്കാരിൻ്റെ അവസാന കാലത്ത് ഉദ്ഘാടനം നടത്തിയെന്നും പ്രഭുദാസ് സർക്കാരിലേക്ക് നൽകിയ കത്തിൽ പറയുന്നു,
ഡോക്ടർ പ്രഭുദാസ് സർക്കാരിന് നൽകിയ കത്ത് പുറത്താകുകയും ചെയ്തു.

കാര്യങ്ങൾ ഇങ്ങനെ ഇരിക്കെ കഴിഞ്ഞ ദിവസം ഡോ.പ്രഭുദാസ് ആരോ​ഗ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രം​ഗത്തെത്തിയിരുന്നു. തന്നെ ബോധപൂർവ്വം മാറ്റിനിർത്തിയതാണെന്ന്ി ഡോ പ്രഭുദാസ് ആരോപിച്ചു. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ. പ്രതിപക്ഷ നേതാവിന് മുൻപ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത്. തനിക്ക് പറയാനുള്ളത് കേൾക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിർത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് വ്യക്തമാക്കിയിരുന്നു.

ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിർത്തലും നേരിട്ടാണ് താൻ വന്നത്. കോട്ടത്തറയിൽ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങളിൽ ഞാൻ വിശദീകരിക്കേണ്ടത് ഞാൻ തന്നെ പറയേണ്ടതാണ്. തന്റെ കൈയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും അതിനാൽ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

യോ​ഗത്തിനെന്ന പേരിൽ ‍ഡോ പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച ശേഷമാണ് മന്ത്രി കോട്ടാത്തറ ട്രൈബൽ ആശുപത്രി സന്ദർശിക്കാൻ എത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ 32 ലക്ഷം മുടക്കി ഫർണീച്ചറടക്കം വാങ്ങിയെങ്കിലും ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ആശുപത്രിക്ക് ബാധ്യതയായി ആംബുലൻസുകൾ കട്ടപ്പുറത്തും. ഓടുന്നവയിൽ മതിയായ ജീവൻ രക്ഷാ സംവിധാനവുമില്ലെന്നും മന്ത്രി കണ്ടെത്തി. അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളിൽ 191 പേർ ഹൈറിസ്ക് ക്യാറ്റഗറിയിലെന്ന ആരോഗ്യ വകുപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് സ്ഥിതി പരിശോധിക്കാൻ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത്.

Follow Us:
Download App:
  • android
  • ios