കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറാണ്. മുമ്പ് തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചിരുന്നു.

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിന് നിയമിച്ച് ആരോഗ്യ വകുപ്പ്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറാണ്. മുമ്പ് തിരുവനന്തപുരം, എറണാകുളം, ഇടുക്കി മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പലായി നേരത്തെ സേവനമനുഷ്ഠിച്ചിരുന്നു.

കുതിരവട്ടത്തെ സൂപ്രണ്ടിന്റെ സസ്പെൻഷൻ; റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി, പ്രതിഷേധമറിയില്ല

1984 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് കരസ്ഥമാക്കി. 1993ല്‍ പൊതുജനാരോഗ്യത്തില്‍ ഡിപ്ലോമ നേടി. 1995ല്‍ കമ്മ്യൂണിറ്റി മെഡിസിനില്‍ എംഡി കരസ്ഥമാക്കി. 2003ല്‍ എബിഎയും, 2012ല്‍ ഫെയ്മര്‍ ഫെലോഷിപ്പും നേടി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളിലായി കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ 27 വര്‍ഷം അധ്യാപകനായും 11 വര്‍ഷം പ്രൊഫസറായും സേവനമനുഷ്ഠിച്ചു. പൊതുജനാരോഗ്യ വിദഗ്ധന്‍ എന്ന നിലയില്‍ ദീര്‍ഘനാളത്തെ അനുഭവ പരിചയത്തിന് ശേഷമാണ് ഡോ. തോമസ് മാത്യു ഉന്നത പദവിയിലെത്തുന്നത്. 

വെസ്റ്റ് നൈല്‍ പനി; കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യം, ആശങ്ക വേണ്ട