Asianet News MalayalamAsianet News Malayalam

പ്രണയത്തിനെന്ത് ലോക്ക് ഡൗൺ? ആശുപത്രിയിൽ നാടകീയ രം​ഗങ്ങൾ; പിന്നീടെന്ത് സംഭവിച്ചു?

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2 മണി മുതൽ ഉച്ചയ്ക്ക് 2 മുതൽ യുവാവും യുവതിയും തമ്മിൽ ആശുപത്രി വരാന്തയിലും പരിസരങ്ങളിലുമായി ഇരുന്നു സംസാരിച്ചിരുന്നു.

dramatic incidents in edappal with lovers
Author
Malappuram, First Published Apr 28, 2020, 10:17 AM IST


എടപ്പാൾ: ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ക്കിടയില്‍ യുവാവും യുവതിയും പ്രണയിക്കാൻ തെരഞ്ഞെടുത്തത് ആശുപത്രി പരിസരം. വീട്ടമ്മയായ കാമുകിയെ കാണാൻ വേണ്ടിയാണ് യുവാവ് എടപ്പാൾ സിഎച്ച്സി ആശുപത്രിയിലെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2 മണി മുതൽ ഉച്ചയ്ക്ക് 2 മുതൽ യുവാവും യുവതിയും തമ്മിൽ ആശുപത്രി വരാന്തയിലും പരിസരങ്ങളിലുമായി ഇരുന്നു സംസാരിച്ചിരുന്നു. എന്തിനാണ് എത്തിയതെന്ന ആരോ​ഗ്യപ്രവർത്തകരുടെ ചോ​ദ്യത്തിന് ഇവർ വ്യക്തമായ മറുപടി നൽകിയില്ല. 

വൈകിട്ട് 5.30ന് ജീവനക്കാർ വീട്ടിലേക്കു പോകാനായി ഇറങ്ങുമ്പോഴും ഇവർ ആശുപത്രിയിൽ നിന്നും മടങ്ങിയിരുന്നില്ല.  സ്ഥലത്തുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീലിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെത്തി ചോദ്യം ചെയ്തപ്പോഴേക്കും യുവാവ് സ്ഥലംവിട്ടു. തൊട്ടുപിന്നാലെ യുവതിയും മടങ്ങിപ്പോയി. എന്നാൽ കുറച്ച് സമയത്തിന് ശേഷം യുവാവ് തിരികെയെത്തി ആരോഗ്യപ്രവർത്തകരോടു വാക്കേറ്റത്തിലേർപ്പെട്ടു.  തങ്ങൾ ഇവിടെ ഇരിക്കുന്നതുകെ‍ാണ്ട് നിങ്ങൾക്കെന്താണു പ്രശ്നമെന്നായിരുന്നു യുവാവിന്റെ ചോദ്യം. അതേ സമയം എന്തിനാണു വന്നതെന്ന ചോദ്യത്തിന് യുവാവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. വിലാസം ചോദിച്ചെങ്കിലും നൽകാൻ ഇയാൾ തയ്യാറായില്ല. 

ഒടുവിൽ ആരോഗ്യപ്രവർത്തകർ പെ‍ാലീസിനു വിവരം നൽകിയതോടെ യുവാവ് വാഹനവുമായി കടന്നു. അന്വേഷണത്തിൽ പെരുമ്പറമ്പ് സ്വദേശിയാണ് ഇയാളെന്നു വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.             

Follow Us:
Download App:
  • android
  • ios