ടൂറിസം വകുപ്പിൽ ഡ്രൈവറാണ് മുരളീധരന്‍. സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു കുഴഞ്ഞ് വീണത്

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നിന്ന് ഡ്യൂട്ടിക്കെത്തിയ ടൂറിസം ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. മുരളീധരന്‍ കെ(48) ആണ് മരിച്ചത്. ടൂറിസം വകുപ്പിൽ ഡ്രൈവറാണ് മുരളീധരന്‍. സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു കുഴഞ്ഞ് വീണത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.