ക്ഷേത്രത്തിന്‍റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവും പറന്ന ഡ്രോണിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെണ് വിവരം. 

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഭീതിയിലാഴ്ത്തി ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. രാത്രി പത്തരയോടെയാണ് ഡ്രോണ്‍ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്‍റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവും പറന്ന ഡ്രോണിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ സ്ഥലത്ത് പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ജില്ലയുടെ പലയിടങ്ങളിലും ഡ്രോണ്‍ പറന്നത് ആശങ്ക പരത്തിയിരുന്നു. തുടർന്ന് നിരവധി ഡ്രോണുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട അജ്ഞാത ഡ്രോണ്‍ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.