ഏഴ് വാഹനങ്ങളെ ലോറി ഇടിച്ചിട്ട് നിര്‍ത്താതെ പോയി. ഒടുവിൽ ലോറി യാത്രക്കാർ തടഞ്ഞു നിർത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു.

പാലക്കാട്: പാലക്കാട് നഗരത്തിൽ മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്. മദ്യപിച്ച് വാഹമോടിച്ച ഡ്രൈവർ റോംഗ് സൈഡിലൂടെ അരക്കിലോമീറ്ററോളം ദൂരം ലോറിയോടിച്ചു. ഏഴ് വാഹനങ്ങളെ ലോറി ഇടിച്ചിട്ട് നിര്‍ത്താതെ പോയി. ഒടുവിൽ ലോറി യാത്രക്കാർ തടഞ്ഞു നിർത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നാണ് പൊലീസ്. പാലക്കാട് കുഴൽമന്ദം നാലുവരിപാതയിലാണ് അപകടമുണ്ടായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred