Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം; മഠങ്ങൾ, ആശ്രമങ്ങള്‍, അഗതിമന്ദിരങ്ങൾ എന്നിവിടങ്ങളിൽ അതീവജാഗ്രത

കീഴ്‍മാട്, പയ്യംപള്ളി, തൃക്കാക്കര കോണ്‍വെന്‍റുകളില്‍ രോഗബാധ കണ്ടെത്തുന്നതിനായി പരിശോധന നടത്തിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ ക്ലോസ്ഡ് ക്ലസ്റ്റര്‍ ആക്കിയാണ് പ്രതിരോധ നടപടികള്‍ ആവിഷ്‍കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

due to covid spread more caution in convent
Author
Trivandrum, First Published Jul 23, 2020, 6:25 PM IST

തിരുവനന്തപുരം: മൂന്ന് കോണ്‍വെന്‍റുകളില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മഠങ്ങൾ, ആശ്രമങ്ങള്‍, അഗതിമന്ദിരങ്ങൾ എന്നിവിടങ്ങളിൽ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി. മഠങ്ങളിലും ആശ്രമങ്ങളിലും ധാരാളം പ്രായമായവരുണ്ട്. അവരെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ രോഗവാഹകരാണെങ്കില്‍ പ്രായമായവര്‍ക്ക് വലിയ ആപത്തുണ്ടാകും. കഴിവതും ഇത്തരം സ്ഥലങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണം. ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ശനമാണെങ്കില്‍ രോഗമില്ലെന്ന് ഉറപ്പുവരുത്തിയാകാണം യാത്രയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കീഴ്‍മാട്, പയ്യംപള്ളി, തൃക്കാക്കര കോണ്‍വെന്‍റുകളില്‍ രോഗബാധ കണ്ടെത്തുന്നതിനായി പരിശോധന നടത്തിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങള്‍ ക്ലോസ്ഡ് ക്ലസ്റ്റര്‍ ആക്കിയാണ് പ്രതിരോധ നടപടികള്‍ ആവിഷ്‍കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം  സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം രണ്ടാംദിനവും ആയിരം കടന്നു. 1078 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആണ്. ഇന്ന് മാത്രം 798 പേര്‍ക്ക് സമ്പർക്കം വഴി രോഗ ബാധയുണ്ടായി. അതിൽ തന്നെ ഉറവിടമറിയാത്ത 65 പേരുമുണ്ട് .
 

Follow Us:
Download App:
  • android
  • ios