തല ചായ്ക്കാൻ ഒരു വീടുണ്ടാക്കണമെന്ന ദുർഗയുടെ ആഗ്രഹത്തിന് കൈത്താങ്ങാകുമെന്ന് ചങ്ങനാശ്ശേരി രൂപതയിലെ വൈദികൻ സെബാസ്റ്റ്യൻ പുന്നശ്ശേരി അറിയിച്ചു.

പാലക്കാട്: ഇന്ന് രാവിലെ നമസ്തേ കേരളത്തിലൂടെയാണ് ദുർഗാ ലക്ഷ്മിയുടെ ദുരിതം മലയാളി അറിഞ്ഞത്. പ്രതിസന്ധികളിൽ തളരാതെ അന്ധനായ അച്ഛന്‍റെ കൈപിടിച്ച് മുന്നോട്ട് നീങ്ങുന്ന ദുർഗാലക്ഷ്മി. ഒറ്റമുറി വീട്ടിലിരുന്ന് പഠിച്ചും, കാഴ്ചയില്ലാത്ത അച്ഛനൊപ്പം ലോട്ടറി വിറ്റും പ്ലസ് ടു പരീക്ഷയിൽ ദുർഗ നേടിയ മികച്ച വിജയം കേരളത്തിനാകെ മാതൃകയായി. 

YouTube video player

ആ ദുർഗാലക്ഷ്മിക്കായി വലിയ സഹായ വാഗ്ദാനങ്ങളുമായി നിരവധി പേർ ഏഷ്യാനെറ്റ് ന്യൂസുമായി ബന്ധപ്പെട്ടു. തല ചായ്ക്കാൻ ഒരു വീടുണ്ടാക്കണമെന്ന ദുർഗയുടെ ആഗ്രഹത്തിന് കൈത്താങ്ങാകുമെന്ന് ചങ്ങനാശ്ശേരി രൂപതയിലെ വൈദികൻ സെബാസ്റ്റ്യൻ പുന്നശ്ശേരി അറിയിച്ചു. സ്ഥലവും വീടും നൽകി സഹായമെത്തിക്കുമെന്നാണ് വാഗ്ദാനം. 

ദുർഗയ്ക്ക് സഹായം എത്തിക്കുമെന്ന് പഞ്ചായത്തും അറിയിച്ചു.