Asianet News MalayalamAsianet News Malayalam

ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി ഡിവൈഎഫ്ഐയുടെ തേങ്ങാപ്പിരിവ്

ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് തേങ്ങയിടുന്നത് . ഇത് വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. 

dyfi Coconut Collection to raise money for cmdrf
Author
Kozhikode, First Published May 9, 2020, 3:05 PM IST

കോഴിക്കോട്: ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി ഡിവൈഎഫ്ഐയുടെ തേങ്ങാപ്പിരിവ്. കോഴിക്കോട് ഇയ്യാട് ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിലാണ് തേങ്ങപ്പിരിവ് നടത്തുന്നത്. തേങ്ങ വിറ്റ് കിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍‍കും.

ഇയ്യാട് മേഖലയിലെ പന്ത്രണ്ട് യൂണിറ്റുകളിലെ വീടുകളില്‍ നിന്നാണ് തേങ്ങപ്പിരിവ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് തേങ്ങയിടുന്നത് . ഇത് വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. തേങ്ങ വലിക്കാന് ആളെ കിട്ടാത്ത വീടുകളിലാണ് പ്രവര്‍ത്തകര്‍ തന്നെ തെങ്ങില്‍ കയറുന്നത്. കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ തങ്ങളാല്‍ കഴിയുന്ന കൈത്താങ്ങ് എന്ന നിലയിലാണ് യുവാക്കളുടെ ഈ പ്രവര്‍ത്തനം.
 

Follow Us:
Download App:
  • android
  • ios