Asianet News MalayalamAsianet News Malayalam

'എവിടെ നിന്നാണ് ഇവർക്കിത്ര ധൈര്യം', വാ‍ർത്താ സമ്മേളനം നടത്താൻ ആകാശ് തില്ലങ്കരിയെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ

ആകാശിനും സംഘത്തിനും എവിടെ നിന്നാണ് ഇത്ര ധൈര്യം കിട്ടുന്നത് എന്ന് മനസിലാകുന്നില്ലെന്ന് ജില്ലാ പ്രസിഡന്റ് മനു തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

dyfi kannur district president manu thomas against akash thillankeri
Author
Kannur, First Published Jun 30, 2021, 7:24 AM IST

കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കരിക്കെതിരെ കണ്ണൂർ ഡിവൈഫ്ഐ. ആകാശ് അടക്കമുള്ളവരുടെ ഇടപാടുകൾ അറിയാമായിരുന്നെങ്കിലും പേരെടുത്ത് വിമർശിക്കാതിരുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് മനു തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇവർക്കെതിരെ പൊതുസമൂഹത്തിന് കൃത്യമായ സൂചനകൾ സംഘടന നൽകിയിരുന്നു. ഇവരുടെ പേരുകൾ പൊലീസിനെ അറിയിക്കേണ്ട ബാധ്യത ഡിവൈഎഫ്ഐക്കില്ല. വാ‍ർത്താ സമ്മേളനം നടത്താൻ ആകാശ് തില്ലങ്കേരിയെ വെല്ലുവിളിച്ച മനു തോമസ് എവിടെ നിന്നാണ് ഇവർക്ക് ഇത്ര ധൈര്യം കിട്ടുന്നതെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞു. 

ക്വട്ടേഷനെതിരെ ഫെബ്രുവരി മാസം താൻ കൂത്തുപറമ്പിൽ ജാഥ നയിച്ചപ്പോൾ ഈ സംഘം അവിടുത്തെ വൈദ്യുതി വിച്ഛേദിച്ചു. മൊബൈൽ ടോർച്ച് അടിച്ചാണ് അന്ന് പ്രസംഗിച്ചത്. ഫ്യൂസ് ഊരിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ സഹോദരനാണെന്ന ഷാഫി പറമ്പിലിന്റെ ആരോപണത്തിലെ സത്യം എന്താണെന്ന് അറിയില്ലെന്നും മനു തോമസ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

Follow Us:
Download App:
  • android
  • ios