വൈശാഖനെ കൊടകര ഏരിയ കമ്മിറ്റിയിൽ എടുക്കാൻ തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടി.

തൃശ്ശൂർ: തൃശ്ശൂരിലെ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എൻ വി വൈശാഖനെ തിരിച്ചെടുക്കാൻ നീക്കം. വൈശാഖനെ കൊടകര ഏരിയ കമ്മിറ്റിയിൽ എടുക്കാൻ തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന്റെ അനുമതി തേടി. സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ നേതാവുമായിരുന്ന പി ബി അനൂപിനെയും തിരിച്ചെടുക്കും. കുന്നംകുളം ഏരിയാ കമ്മിറ്റിയിലേയ്ക്ക് അനൂപിനെ ഉൾപ്പെടുത്തും. ഇരുവർക്കുമെതിരെ നേരത്തെ സംഘടന നടപടി എടുത്തിരുന്നു. 

വൈശാഖൻ പാർട്ടി പ്രതിനിധിയായി ചാനൽ ചർച്ചയിൽ സ്ഥിരം വക്താവായിരുന്നു. വനിതാ പ്രവർത്തകയുടെ പരാതിയിലായിരുന്നു വൈശാഖനെതിരെ നടപടി എടുത്തത്. വൈശാഖൻ ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു. ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെ ശക്തമായ മുഖവും സജീവ സാന്നിധ്യവുമായിരുന്നു എൻവി വൈശാഖൻ. സി.പി.എം കുന്നംകുളം ഏരിയ സമ്മേളനത്തിലെ ഏരിയ കമ്മറ്റി തെരഞ്ഞെടുപ്പില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്ന ആരോപണത്തിന് വിധേയനായ നേതാവാണ് പി.ബി അനൂപ്.