Asianet News MalayalamAsianet News Malayalam

ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പ്രതികൾക്കെതിരെ വധശ്രമം , സംഘംചേരൽ , ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി. 

dyfi member stabbed case five bjp workers arrested
Author
Alappuzha, First Published Jun 12, 2019, 8:37 PM IST

ആലപ്പുഴ: ചുങ്കത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റ സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരുമല സ്വദേശി അശ്വിന്‍ ദേവ്, സച്ചു പ്രകാശ്, അഖില്‍, രഞ്ജിത്ത്, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമം , സംഘംചേരൽ , ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി. 

പള്ളാത്തുരുത്തി സ്വദേശി സുനീർ (26) നാണ് കുത്തേറ്റത്. ഇയാളെ ഉടന്‍ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു സംഭവം. 

Follow Us:
Download App:
  • android
  • ios