വ്യാജ പരാതിയാണെങ്കിൽ പ്രശാന്തനെ പൊലീസ് അറസ്റ്റ് ചെയ്യട്ടെ.സംരക്ഷിക്കേണ്ട കാര്യം ഡിവൈഎഫ്ഐക്കില്ല

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെക്കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി.പി ദിവ്യ പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ. അതുകൊണ്ടാണ് അന്വേഷണം നടക്കട്ടേയെന്ന് പറഞ്ഞതെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് പറഞ്ഞു. ഡിവൈഎഫ്ഐ മരിച്ച നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ്. 
നവീൻ ബാബു അഴിമതിക്കാരനാണോയെന്ന് സംഘടനയ്ക്ക് അറിയില്ല. വ്യാജ പരാതിയാണെങ്കിൽ പ്രശാന്തനെ പൊലീസ് അറസ്റ്റ് ചെയ്യട്ടേയെന്നും സംരക്ഷിക്കേണ്ട കാര്യം ഡിവൈഎഫ്ഐക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു രംഗത്തെത്തി. പാർട്ടി പൂർണ്ണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ല. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു.