തിരുവനന്തപുരം: പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയയിലുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം. തിരുവനന്തപുരത്ത് രാജ് ഭവനിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോഴിക്കോട് കോഴിക്കോട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞു. ജില്ലാ സെക്രട്ടറി വസീഫിന്‍റെ നേതൃത്വത്തിൽ മലബാർ എക്സ്പ്രസാണ് തടഞ്ഞത്. ഇതേത്തുടര്‍ന്ന്  ട്രെയിന്‍ വൈകിയാണ് ഓടുന്നത്. ഇന്ന് വൈകിട്ടാണ് ദില്ലി ജാമിയ മിലിയയിലും സമീപപ്രദേശങ്ങളിലും വന്‍ പ്രതിഷേധമുയര്‍ന്നത്. നാല് ബസുകൾ അടക്കം പത്തോളം വാഹനങ്ങൾ കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു, ലാത്തിച്ചാർജ്ജ് നടത്തി. ക്യാമ്പസിനകത്ത് പ്രവേശിപ്പ പൊലീസ് ഗേറ്റ് അടച്ചുപൂട്ടി.