Asianet News MalayalamAsianet News Malayalam

'രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ധീരജ് വധ കേസ് പ്രതിയുടെ സ്ഥിര സാന്നിദ്ധ്യം' പ്രതിഷേധവുമായി ഡി വൈ എഫ് ഐ

ധീരജിനെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് നിലപാടിൻ്റെ  തുടര്‍ച്ചയാണിത്.കൊടും ക്രിമിനലുകള്‍ക്ക്, പൊതു സ്വീകാര്യത ഉണ്ടാക്കി കൊടുക്കാനാണോ രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നതെന്ന് വ്യക്തമാക്കണമെന്നും ഡിവൈെഫ് ഐ

DYFI protests 'permanent presence' of Dheeraj murder case accused in Rahul Gandhi's Bharat Jodo Yatra
Author
First Published Sep 16, 2022, 12:53 PM IST

തിരുവനന്തപുരം:ഇടുക്കി എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജിനെകൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയെ ഭാരത് ജോഡോ യാത്രയില്‍ അംഗമാക്കിയതിനെതിരെ ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്.ധീരജ് വധ കേസില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖില്‍ പൈലിയെ രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ സ്ഥിര സാന്നിദ്ധ്യമാക്കിയത് ധീരജിനെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് നിലപാടിൻ്റെ  തുടര്‍ച്ചയാണെന്ന് സനോജ് കുറ്റപ്പെടുത്തി.

കൊലക്കേസ് പ്രതികളായ, വിചാരണ നേരിടുന്ന കൊടും ക്രിമിനലുകള്‍ക്ക്, പൊതു സ്വീകാര്യത ഉണ്ടാക്കി കൊടുക്കാനാണോ രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നതെന്ന് വ്യക്തമാക്കണം. ഒരു വിദ്യാര്‍ത്ഥി പ്രവര്‍ത്തകനെ ക്രൂരമായി കൊന്ന് കളഞ്ഞ ക്രിമിനലിനെ തന്റെ യാത്രയുടെ ഭാഗമാക്കി എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേത്വത്വവും വിശദീകരിക്കണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios