കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫെന്ന അബ്ദുൾ റഹ്മാനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിലെന്ന് വിവരം. കൊലയാളി സംഘാംഗമായ മുണ്ടത്തോട് സ്വദേശി ഇസ്ഹാഖാണ് കസ്റ്റഡിയിലെന്നാണ് വിവരം. അതേസമയം കൊല്ലപ്പെട്ട ഔഫിന്റെ പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ പൂർത്തിയായി. മൃതദേഹം ആംബുലൻസിൽ കാഞ്ഞാങ്ങാട്ടേക്ക് കൊണ്ടു പോകുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ കാഞ്ഞങ്ങാടേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദർശനത്തിന് ശേഷം ഇന്ന് വൈകീട്ട് തന്നെ ഖബറടക്കും.