Asianet News MalayalamAsianet News Malayalam

സിപിഎം നേതാക്കളുടെ കൂറുമാറ്റം: സിപിഐ നേതൃയോഗത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഇ ചന്ദ്രശേഖരൻ

നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്‍കാന്‍ അനുവദിക്കണം. വിശദീകരണം നല്‍കാന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അനുമതി നല്‍കിയെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. 

E Chandrasekharan expressed displeasure at the CPI leadership meeting over the defection of CPM leaders
Author
First Published Feb 3, 2023, 9:43 PM IST

തിരുവനന്തപുരം: തന്നെ ആക്രമിച്ച കേസിലെ സിപിഎം നേതാക്കളുടെ കൂറുമാറ്റത്തില്‍ സിപിഐ നേതൃയോഗത്തിൽ അതൃപ്തി രേഖപ്പെടുത്തി ഇ ചന്ദ്രശേഖരൻ. വിധി വന്ന ശേഷം സംസ്ഥാന സെക്രട്ടറി അടക്കം ആരും വിളിച്ചില്ല. നിയമസഭയില്‍ വ്യക്തിപരമായ വിശദീകരണം നല്‍കാന്‍ അനുവദിക്കണം. വിശദീകരണം നല്‍കാന്‍ സംസ്ഥാന എക്സിക്യൂട്ടീവ് അനുമതി നല്‍കിയെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ചന്ദ്രശേഖരനെ ബിജെപിക്കാര്‍ ആക്രമിച്ച കേസിലെ സിപിഎം കൂറുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ ദേശീയ നേതൃത്വവും രംഗത്തെത്തിയിരുന്നു. 2016 മെയ് 19 നിയമാസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ളവര്‍ കുറുമാറിയതിനെ തുടര്‍ന്ന് പ്രതികളെ വിട്ടയച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios