തിരുവനന്തപുരം: നായനാർ സ്മാരകം ലോകോത്തരമായി വികസിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ. വലിയ സാമ്പത്തിക ചെലവ് വരുന്നതാണ്. ഒരുപാട് തിരക്കുകൾക്ക് ഇടയിൽ ആയതിനാലാണ് ഒന്നും ചെയ്യാൻ സാധിക്കാതെ പോയതെന്നും നായനാരുടെ പേരിൽ
മ്യൂസിയം ഉടനെ യാഥാർത്ഥ്യമാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിലുള്ള മാവോയിസ്റ്റുകള്‍ കപട മാവോയിസ്റ്റുകളാണെന്നും അവര്‍ക്ക് ഇടതുപക്ഷവുമായി ഒരു ബന്ധവുമില്ലെന്നും തെറ്റായ ഭീകരവാദ നിലപാടുകളാണ് അവരുടേതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം നായനാരുടെ കുടുംബത്തെ അവഗണിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. ശാരദ ടീച്ചറുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു ദുഷിപ്പുണ്ടാക്കാരുതെന്നും മാപ്പു കിട്ടില്ലെന്നും ഇ പി വ്യക്തമാക്കി.