കോഴിക്കോട്: ഗതാഗത മന്ത്രി എകെ ശശീന്ദ്രന് നേരെ കരിങ്കൊടി പ്രതിഷേധം. ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാര്‍ ലണ്ടൻ ആസ്ഥാനമായ കമ്പനിക്ക് നൽകിയതിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ഗതാഗത മന്ത്രിക്ക് നേരെ പ്രതിഷേധിച്ചത്. 

കോഴിക്കോട് പുല്ലാളൂരിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. നാല് പ്രവർത്തകരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ പരിക്കേറ്റ ഇവരെ ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് കുരുവട്ടൂരിരിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി.