കോണ്‍ഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. ലീഗും യുഡിഎഫിലെ മറ്റ് കക്ഷികളും ഇതിനൊപ്പമുണ്ടെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജന്‍
കണ്ണൂര്‍: ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വീഡിയ നിര്‍മ്മിച്ചത് ക്രൈം നന്ദകുമാറും വി ഡി സതീശനുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇക്കാര്യം അന്വേഷിക്കണം. കോണ്‍ഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. ലീഗും യുഡിഎഫിലെ മറ്റ് കക്ഷികളും ഇതിനൊപ്പമുണ്ടെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിക്ക് എതിരെയുണ്ടായ പ്രതിഷേധത്തെക്കുറിച്ചും ഇ പി ജയരാജന്‍ വിശദീകരിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കാനായിരുന്നു മൂന്ന് പേരുടെയും ലക്ഷ്യം. പിടിക്കപ്പെട്ടപ്പോള്‍ 'എന്‍റെ കുട്ടികള്‍' എന്നാണ് സുധാകരന്‍ പറഞ്ഞത്. വി ഡി സതീശനും സുധാകരനും ഗൂഢാലോചന നടത്തിയെന്നും ഇ പി ആരോപിച്ചു.
കോൺഗ്രസ് ഓഫീസിൽ ഇന്ദിരാ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഫോട്ടോയ്ക്ക് പകരം സ്വപ്ന സുരേഷിന്‍റേതാണുള്ളത്. ഒരു തെളിവുമില്ലെന്ന് പറഞ്ഞ് സിബിഐയും എന്‍ഐഎയും ഒഴിവാക്കിയ കേസാണിതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കിഫ്ബിക്ക് പണം കൊടുക്കരുതെന്ന് യുഡിഎഫ് വിദേശ രാജ്യങ്ങളിൽ പ്രചരിപ്പിച്ചു. എന്നാൽ കെഎംസിസി പോലുള്ള സംഘടനകൾ അത് എതിർത്തു. കിഫ്ബിയുമായി മുന്നോട്ട് പോയതിനാൽ കേരളം വികസനക്കുതിപ്പിലാണെന്നും ഇ പി പറഞ്ഞു. ലോക കേരള സഭ, ലോക മലയാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. മൂന്നാം സഭയിൽ സഹകരിക്കുമെന്നാണ് ആദ്യം പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിന്നീട് ബഹിഷ്കരിച്ചു. എന്നാൽ കോൺഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു. പ്രവാസികളുടെ താൽപ്പര്യങ്ങളെ ഇല്ലായ്മ ചെയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇ പി പറഞ്ഞു.
