കോഴിക്കോട്: പ്രളയാനനന്തര പുനരധിവാസത്തിലും നവകേരള നിര്‍മ്മിതിയിലും സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടിനെ വിമര്‍ശിച്ച് ഇ ശ്രീധരൻ. പ്രളയമുണ്ടായ സാഹചര്യവും പ്രളയശേഷമുള്ള സ്ഥിതിഗതിയും പഠിക്കാൻ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഏജൻസിയെ നിയോഗിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ഇ ശ്രീധരൻ പറഞ്ഞു. 

നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. വിശദമായ പഠനം ഇല്ലാതെ എങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ നവകേരളം സൃഷ്ടിക്കുകയെന്നും ഇ ശ്രീധരൻ ചോദിച്ചു.