ജാമ്യ വ്യവസ്ഥ പ്രകാരം സൈബർ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ നവമാധ്യമങ്ങള്‍ വഴി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ എബിന്‍ വീണ്ടും അറസ്റ്റിൽ. ആദ്യത്തെ കേസിൽ ജാമ്യം ലഭിച്ച എബിൻ സൈബർ പൊലിസ് സ്റ്റേഷനിൽ ജാമ്യ വ്യവസ്ഥ പ്രകാരം ഒപ്പിടാനെത്തിയപ്പോഴാണ് പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റെന്ന് ശ്രീകൃഷ്ണപുരം പൊലിസ് പറഞ്ഞു. 'കോട്ടയം കുഞ്ഞച്ചൻ; എന്ന പേരിലാണ് നവമാധ്യമങ്ങള്‍ വഴി സ്ത്രീകളെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റുകളിട്ടത്.

ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവും എംപിയുമായ എഎ റഹിമിന്റെ ഭാര്യ അമൃത, അന്തരിച്ച സിപിഎം, ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർക്കെതിരെയായിരുന്നു എബിൻ, താൻ കൈകാര്യം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്സ്ബുക് ഐഡി വഴി അശ്ലീല പോസ്റ്റുകൾ പങ്കുവച്ചത്. പിന്നീട് അമൃതയും ഹർഷയും ഇവർക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

സംഭവത്തിൽ പ്രതികരണവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രം​ഗത്തെത്തിയിരുന്നു. സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് വി കെ സനോജ് മുന്നോട്ടുവയ്ക്കുന്നത്. എബിന്റെ പോസ്റ്റിനടിയിൽ കമന്റുകൾ ചെയ്ത് പിന്തുണച്ചവരിൽ കോൺഗ്രസിന്റെ നേതാക്കന്മാർ ഉൾപ്പെടെയുണ്ടെന്നും ഈ സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

സിപിഎം നേതാക്കളുടെ ഭാര്യമാരെ നവമാധ്യമങ്ങൾ വഴി ആക്ഷേപിച്ച കേസ്; പ്രതി അറസ്റ്റിൽ

നേതാക്കളുടെ ഭാര്യമാരെ അധിക്ഷേപിച്ച 'കോട്ടയം കുഞ്ഞച്ചൻ' പിടിയിൽ; പ്രതികരിച്ച് ഡിവൈഎഫ്ഐ, 'എല്ലാവരെയും പിടിക്കണം'

കോട്ടയം കുഞ്ഞച്ചൻമാരെ തെരുവിൽ നേരിടുമെന്ന് ഡിവൈഎഫ്‌ഐ; 'പ്രതിരോധവലയം പൊട്ടിക്കാൻ നീലപടയ്ക്ക് ആരോഗ്യമുണ്ടാകില്ല'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്