കൊച്ചി: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് ശേഖരിക്കുന്നു. ബിനീഷിൻ്റെ പേരിലുള്ള സ്വത്ത് വകകളുടെ വിവരങ്ങൾ തേടി ഇഡി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനെ സമീപിച്ചു. 

ഇഡി ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ നിർദേശം നൽകിയതായി രജിസ്ട്രേഷൻ ഐജി അറിയിച്ചു. എല്ലാ ജില്ലാ രജിസ്ട്രേഷൻ ഓഫീസർമാർക്കും ഇ.ഡിയുടെ  കത്തിൻ്റെ അടിസ്ഥാനത്തിൽ നിർദ്ദേശം നൽകിയെന്നാണ് രജിസ്ട്രേഷൻ വകുപ്പ് വ്യക്തമാക്കുന്നത്. ബിനീഷ് ഇ.ഡിക്കു നൽകിയ സ്വത്ത് വിവരം ശരിയാണോയെന്നറിയാനാണ് കത്ത് നൽകിയതെന്നാണ് സൂചന.