കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തി. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എഐഎ ഉദ്യോഗസ്ഥരുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചർച്ച നടത്തുകയാണ്. സ്വർണക്കടത്തിൻ്റെ വിശദാംശങ്ങൾ ഇരുവിഭാഗം ഉദ്യോഗസ്ഥരും പങ്കുവച്ചു. 

സ്വപ്ന സുരേഷും സന്ദീപ് നായരും കെടി റമീസും അടക്കമുള്ള പ്രധാന പ്രതികളെല്ലാം എൻഐഎ കസ്റ്റഡിയിലായിലായിരുന്നു. ഇവരുടെയെല്ലാം വിശദമായ മൊഴി എൻഐഎ ഉദ്യോഗസ്ഥർ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കറിൽ നിന്നും എൻഐഎയും ഇഡിയും വിവരം ശേഖരിച്ചിരുന്നു. പ്രതികളിൽ നിന്നും ശിവശങ്കറിൽ നിന്നും എൻഐഎ ശേഖരിച്ച വിവരങ്ങൾ ഇഡി ഉദ്യോഗസ്ഥർ എൻഐഎയിൽ നിന്നും തേടും