എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി എം. സ്വരാജ്. പിണറായി വിജയനെ മൂക്കിൽ വലിച്ച് കയറ്റുമെന്നാണ് ചിലർ അവകാശപ്പെടുന്നത്. എന്നാൽ, അദ്ദേഹത്തെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ലെന്ന് സ്വരാജ്
കണ്ണൂർ : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി എം. സ്വരാജ്. ഇഡി വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ട ഒരു ഏജൻസിയായി മാറിയിരിക്കുകയാണെന്നും ബി.ജെ.പിയെ എതിർക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടാൻ മാത്രമാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയനെതിരെ ഉയരുന്ന ആരോപണങ്ങളെയും സ്വരാജ് ശക്തമായി എതിർത്തു. പിണറായി വിജയനെ മൂക്കിൽ വലിച്ച് കയറ്റുമെന്നാണ് ചിലർ അവകാശപ്പെടുന്നത്. എന്നാൽ, അദ്ദേഹത്തെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ലെന്നും പൂർണമായും പുച്ഛിച്ച് തള്ളുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

