ലോക്കറിൽ സൂക്ഷിച്ച സ്വർണത്തിന്റെ ഉറവിടം ഇഡി ആരാഞ്ഞു. സഹോദരിയുടെ സ്വർണമാണെന്നാണ് മറുപടി നൽകിയത്. സംഭവത്തിൽ കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യും
കോഴിക്കോട്: വിവാദങ്ങൾക്കിടെ ഇഡി സംഘം കോഴിക്കോടെത്തി മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു. മുഹമ്മദ് ഫെബീഷിനെയാണ് ചോദ്യം ചെയ്തത്. ഇന്നലെ കോഴിക്കോട് വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കള്ളപ്പണ ഇടപാടിലാണ് ചോദ്യം ചെയ്യൽ. പിന്നാലെ, ബാങ്ക് ലോക്കർ സീൽ ചെയ്തു. 50 പവനിൽ കൂടുതൽ സ്വർണവും പണവും ലോക്കറിലുണ്ടായിരുന്നു. ലോക്കറിൽ സൂക്ഷിച്ച സ്വർണത്തിന്റെ ഉറവിടം ഇഡി ആരാഞ്ഞു. സഹോദരിയുടെ സ്വർണമാണെന്നാണ് മറുപടി നൽകിയത്. സംഭവത്തിൽ കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യും. പൊലീസ് കേസിന് മുമ്പ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന്റെ സൂചനയാണ് ഇഡി നടപടി. പൊലീസ് എഫ്ഐആർ എടുക്കാൻ കാത്ത് നിൽക്കേണ്ടെന്നാണ് തീരുമാനം. ഇഡിയുടെ പ്രാഥമിക അന്വേഷണത്തിന് എഫ്ഐആർ ആവശ്യമില്ല.
