ബെംഗളൂരു:  ബിനീഷ് കോടിയേരിയെ തുടർച്ചയായി 12 ആം ദിവസവും ഇഡി ചോദ്യം ചെയ്യും. ബിനാമികൾ വഴി നിയന്ത്രിച്ച സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ചോദ്യം ചെയ്യൽ. 

കസ്റ്റഡിയിലിരിക്കെ ബിനീഷ് ഫോൺ ഉപയോഗിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇഡി ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ബിനീഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്. ബുധനാഴ്‌ച വരെയാണ് ബിനീഷ് ഇഡി കസ്റ്റഡിയിൽ ഉള്ളത്.