Asianet News MalayalamAsianet News Malayalam

ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ: ആയിരത്തോളം പേ‍ര്‍ക്ക് തൊഴിൽ നഷ്ടമായതായി റിപ്പോ‍ര്‍ട്ട്

കഴിഞ്ഞ ഒക്ടോബറിൽ 30% ടെക് ജീവനക്കാരെയും ബൈജൂസ് പിരിച്ചു വിട്ടിരുന്നു. ഇത്തവണ അതേ വിഭാഗങ്ങളിൽ നിന്ന് 15% പേരെക്കൂടി പിരിച്ചു വിടുകയാണ് ബൈജൂസ്

EdTech unicorn Byjus axes 1000 more jobs in latest cost-cutting round
Author
First Published Feb 2, 2023, 5:39 PM IST

ബെം​ഗളൂരു: എഡ്യൂക്കേഷൻ ടെക് കമ്പനികളിലെ  പ്രമുഖരായ ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്ന് 15% ജീവനക്കാരെയാണ് രണ്ട് ദിവസത്തിൽ  പിരിച്ചുവിട്ടത്. ആകെ 1000 പേരെയെങ്കിലും പിരിച്ചു വിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാട്സ്ആപ്പ് സന്ദേശങ്ങൾ വഴിയും ഗൂഗിൾ മീറ്റ് വഴിയുമാണ് പിരിച്ചു വിടൽ അറിയിപ്പ് പലർക്കും കിട്ടിയതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ 30% ടെക് ജീവനക്കാരെയും ബൈജൂസ് പിരിച്ചു വിട്ടിരുന്നു. ഇത്തവണ അതേ വിഭാഗങ്ങളിൽ നിന്ന് 15% പേരെക്കൂടി പിരിച്ചു വിടുകയാണ് ബൈജൂസ്. പിരിച്ചു വിടലിനെക്കുറിച്ച് ബൈജൂസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios