ആഘോഷങ്ങളുടേതല്ല, അതിജീവനത്തിന്‍റേതാണ് ഈ പെരുന്നാള്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബലിപെരുന്നാള്‍. മലബാറിലെ ഭൂരിഭാഗം പേർക്കും ഇത്തവണത്തെ പെരുന്നാൾ ക്യാമ്പുകളിലാണ്. ശേഷിക്കുന്നവർക്ക് ദുരിതാശ്വാസപ്രവർത്തനങ്ങളിലും. വടക്കന്‍ ജില്ലകളില്‍ പലയിടത്തും പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പെരുന്നാള്‍ നമസ്കാരത്തിനും മറ്റും പകരം സൗകര്യം ഒരുക്കേണ്ടി വരും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഘോഷങ്ങളുടേതല്ല, അതിജീവനത്തിന്‍റേതാണ് ഈ പെരുന്നാള്‍. സാധാരണ പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കുന്ന വിശ്വാസികള്‍ ഇത്തവണ മഴക്കെടുതിയില്‍ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള ശ്രമത്തിലാണ്. വിപണന കേന്ദ്രങ്ങളിലുമില്ല പെരുന്നാളിന്‍റെ തിരക്ക്.

ഇത്തവണ ദുരിതാശ്വാസ ക്യാമ്പുകളും ഈദ് ഗാഹുകളാവും. പ്രളയം ബാധിക്കാത്തിടത്തുള്ള പള്ളികളിൽ ഒത്ത്ചേർന്ന് ദുരന്തത്തിന് ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കാനാണ് ഇത്തവണ പെരുന്നാൾ ദിനം. ഒപ്പം പ്രളയദുരിതം നേരിടുന്നവർക്ക് പരമാവധി സഹായമെത്തിക്കാനും.