നടുറോഡിൽ സ്ത്രീയെ അതിക്രൂരമായി ആക്രമിച്ച ശേഷം അതിവേ​ഗത്തിൽ വാഹനമോടിച്ചു പോയ പ്രതിയെക്കുറിച്ച് ഇപ്പോഴും പൊലീസിന് സൂചനയില്ല. 

തിരുവനന്തപുരം: ജില്ലയിലെ മൂലവിളാകത്ത് നടുറോഡിൽ സ്ത്രീക്കെതിരെ ലൈം​ഗിക അതിക്രമമുണ്ടായി എട്ടുദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്. പൊലീസ് ഉത്തരവാദിത്വം നിർവ്വഹിച്ചിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി വിമർശിച്ചപ്പോൾ പരാതിക്കാരിക്ക് പൊലീസുകാരെക്കുറിച്ച് ആക്ഷേപമില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. നടുറോഡിൽ സ്ത്രീയെ അതിക്രൂരമായി ആക്രമിച്ച ശേഷം അതിവേ​ഗത്തിൽ വാഹനമോടിച്ചു പോയ പ്രതിയെക്കുറിച്ച് ഇപ്പോഴും പൊലീസിന് സൂചനയില്ല. 

ആക്രമണം നടന്ന് മിനിറ്റുകൾക്കുള്ളിൽ പേട്ട പൊലീസിനെ സ്ത്രീയുടെ മകൾ വിവരമറിയിച്ചിട്ടും ന​ഗരത്തിൽ മുഴുവൻ വിവരം കൈമാറി പരിശോധന നടത്തുന്നതിലുണ്ടായ വീഴ്ചയാണ് തിരിച്ചടിയാകുന്നത്. പ്രതിയുടേതെന്ന് സംശയിക്കുന്ന സ്കൂട്ടറിന്റെ സിസിടിവി ദൃശ്യങ്ങൾ വിശദമായി വലിയ സ്ക്രീനിൽ പരിശോധിക്കുകയാണ് പൊലീസ്. സംശയം തോന്നിയ ഒരു വാഹനക്കമ്പനിയുടെ ഉദ്യോ​ഗസ്ഥരോട് വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്. 

എകെജി സെന്റർ ആക്രമണ കേസിലും വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്താൻ പൊലീസിനെ സഹായിച്ചത്. ഇതിനിടെ പൊലീസിന്റെ വീഴ്ചയിൽ വ്യത്യസ്തമായ രീതിയിലാണ് ആരോ​ഗ്യ വിദ്യാഭ്യാസ മന്ത്രിമാരുടെ പ്രതികരണം. പൊലീസിന്റെ ​ഗുരുതരവീഴ്ചയായി പ്രതിപക്ഷം ഉന്നയിക്കുന്ന സംഭവത്തിലാണ് മന്ത്രിമാർക്കിടയിൽ തന്നെ ഭിന്നനിലപാട്. ഈ മാസം 13 ന് രാത്രിയാണ് മരുന്ന് വാങ്ങാൻ സ്കൂട്ടറിൽ പോയ സ്ത്രീ ആക്രമിക്കപ്പെട്ടത്. 

നടുറോഡിൽ സ്ത്രീക്കെതിരെ അതിക്രമം, വിവരമറിയിച്ചിട്ടും അനങ്ങിയില്ല; രണ്ട് പൊലീസുകാ‍ര്‍ക്ക് സസ്പെൻഷൻ

തിരുവനന്തപുരത്ത് നടുറോഡിൽ ലൈംഗികാതിക്രമം, വിവരം അറിയിച്ചിട്ടും അനങ്ങാതെ പൊലീസ്, കേസെടുത്തത് 3 ദിവസത്തിന് ശേഷം

നടുറോഡിൽ സ്ത്രീക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമണം ; പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്